പിണറായി വിജയനെതിരായ ഇ.ഡി കത്ത്: നിയമം നിയമത്തിന്റെ വഴിക്ക് - കെ. മുരളീധരൻ
പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ.ഡിയുടെ കത്തിൽ പ്രതികരണവുമായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ സർക്കാർ ഇടപെടില്ലെന്നും പൊലീസ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.പാർട്ടി സസ്‌പെൻഡ് ചെയ്ത പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫായി നിയമിക്കുന്ന കാര്യം നടക്കില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.കെപിസിസി പ്രസിഡന്റ് തീരുമാനമെടുത്തുകഴിഞ്ഞാൽ അതാണ് പാർട്ടിയുടെ നിലപാട്. പാർട്ടി സസ്‌പെൻഡ് ചെയ്ത ഒരാൾ പാർട്ടിയുടെ പേരിൽ ഒരു സ്ഥാനത്തും വരില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
