ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിസിടിവി ദൃശ്യങ്ങൾ കോടതി പരിശോധിക്കും
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി. ദൃശ്യങ്ങൾ പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തിരുവനന്തപുരം അംഗീകരിച്ചു.
കേസിന്റെ വിചാരണ വേളയിൽ മാത്രമാണ് ഇക്കാര്യങ്ങൾ പരിശോധിക്കേണ്ടത് എന്നായിരുന്നു പ്രതികൾ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും കോടതി ദൃശ്യങ്ങൾ പരിശോധിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.ദൃശ്യങ്ങൾ പരിശോധിച്ചാൽ ഓരോ പ്രതിയുടെയും പങ്ക് വ്യക്തമാക്കാൻ കഴിയുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കേസിൽ സിപിഎം പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഏഴാം പ്രതി അനിൽകുമാർ, 21-ാം പ്രതി വിജയ്, 24-ാം പ്രതി നിഷാദ് എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
