മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ്: പ്രതിഷേധിച്ച 57 പേർക്കെതിരെ കേസെടുത്ത് പോലീസ്
മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിൽ നടന്ന ഇഡി പരിശോധനക്കെതിരെ പ്രതിഷേധിച്ച നേതാക്കളും പ്രവർത്തകരുമുൾപ്പെടെ 57 പേർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, എ പ്രദീപ് കുമാർ, പി മോഹനൻ എന്നിവരടക്കമുള്ളവർക്കെതിരെയാണ് നടപടി.നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
