കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി; 19ന് ഹാജരാകാൻ നോട്ടിസ് നൽകി

  1. Home
  2. Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി; 19ന് ഹാജരാകാൻ നോട്ടിസ് നൽകി

ac


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ നടപടികളുമായി ഇ ഡി. മുൻ മന്ത്രി എ സി മൊയ്തീൻ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് എൻഫോസ്സ്മെന്റ് വീണ്ടും നോട്ടീസ് നല്‍കി.

അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗണ്‍സിലര്‍മാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീൻ സ്വത്ത്‌ വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണം. നേരത്തെ ഹാജരായപ്പോള്‍ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല. ഈ ആഴ്ച തന്നെ ബെനാമി ഇടപാടില്‍ പി കെ ബിജുവിനും ചോദ്യം ചെയ്യലിന് ഉള്ള നോട്ടീസ് ഇഡി നല്‍കും.