മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി; ഇഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ
കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ആശ്വാസം. ഇഡി അയച്ച നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർക്കെതിരേയായിരുന്നു ഇഡി നോട്ടീസയച്ചത്.
കിഫ്ബിക്കെതിരായ തുടർ നടപടി സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീലുമായി ഇഡി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇഡിക്കെതിരേ കിഫ്ബി നേരത്തെ ഹൈക്കോടതിയില്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രിയും മുന്‍ ധനമന്ത്രിയും കിഫ്ബി സിഇഒയും നല്‍കിയിരിക്കുന്ന ഹർജിയിലും വ്യക്തമാക്കിയിരിക്കുന്നത്.
