സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്; പുതിയ മാറ്റങ്ങൾ അടുത്ത അധ്യയന വർഷം മുതൽ

  1. Home
  2. Kerala

സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്; പുതിയ മാറ്റങ്ങൾ അടുത്ത അധ്യയന വർഷം മുതൽ

IMAGE


സ്‌കൂൾ കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. എൽപി സ്കൂളുകളിലാണ് ഇത് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. അടുത്ത അധ്യയന വർഷം മുതൽ ഇത് പ്രാവർത്തികമാക്കാനാണ് ആലോചന.കുട്ടികളുടെ ബാഗിന്റെ ഭാരം ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയാക്കുകയാണ് ലക്ഷ്യം. ഇതിനായി ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന രീതിയിൽ പഠനക്രമം ക്രമീകരിക്കും.

രണ്ട് സെറ്റ് പാഠപുസ്തകങ്ങൾ ഒരുക്കി ഒന്ന് വീട്ടിലും മറ്റൊന്ന് സ്‌കൂളിലും സൂക്ഷിക്കുന്ന രീതിയും നടപ്പാക്കും. കുട്ടികൾക്ക് കുടിവെള്ളവും ഉച്ചഭക്ഷണവും സ്‌കൂളിൽ തന്നെ ലഭ്യമാക്കുന്നതിനൊപ്പം ഡിജിറ്റൽ പഠനസൗകര്യങ്ങൾ വർധിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിനൊപ്പം സ്‌കൂൾ ബാഗിന്റെ അമിതഭാരം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.