18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കി

  1. Home
  2. Kerala

18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കി

train


നവംബർ 18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ഈ രണ്ട് ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയത്. യാത്രക്കാർക്ക് നേരിടുന്ന അസൗകര്യത്തിൽ ഖേദിക്കുന്നതായും റെയിൽവേ അറിയിച്ചു. 18ാം തീയതി മം​ഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603),  എറണാകുളം-ഷൊറണൂർ മെമു എക്സ്പ്രസ് (06018), എറണാകുളം-​ഗുരുവായൂർ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും 19ാം തീയതി തിരുവനന്തപുരം-മം​ഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊറണൂർ-എറണാകുളം മെമു എക്സ്പ്രസ് (06017), ​ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂർണമായി റദ്ദാക്കിയത്.