കൗൺസിലിങ്ങിനെത്തിയ പതിനെട്ടുകാരിക്കെതിരെ ലൈംഗികാതിക്രമം; കോഴിക്കോട് കൗൺസിലർ അറസ്റ്റിൽ

  1. Home
  2. Kerala

കൗൺസിലിങ്ങിനെത്തിയ പതിനെട്ടുകാരിക്കെതിരെ ലൈംഗികാതിക്രമം; കോഴിക്കോട് കൗൺസിലർ അറസ്റ്റിൽ

rape


മാനസിക പ്രയാസത്തിന് പരിഹാരം തേടി എത്തിയ പതിനെട്ടുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കൗൺസിലർ അറസ്റ്റിൽ. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സ തേടി മാതാവിനൊപ്പം കൗൺസിലിങ് കേന്ദ്രത്തിലെത്തിയ തൃശൂർ സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. പരിചയമുള്ള ആളായിരുന്ന പ്രതി, കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് പറഞ്ഞ് യുവതിയെ വിവിധ സ്ഥലങ്ങളിലേക്ക് കാറിൽ കൊണ്ടുപോയി അതിക്രമം നടത്തിയെന്നാണ് പരാതി.കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് സംഭവങ്ങൾ നടന്നത്. പിന്നീട് വലിയ മാനസിക ആഘാതത്തിലായ യുവതി ഈ വർഷം ഫെബ്രുവരിയിലാണ് തൃശൂർ വനിതാ പൊലീസിനെ വിവരം അറിയിച്ചത്. സംഭവം നടന്നത് പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് അവിടേക്ക് കൈമാറുകയായിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം തുടരുകയാണ്.