എൻഎസ്എസ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ വയോധികനെ മർദിച്ചു; ടി.ജി നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

  1. Home
  2. Kerala

എൻഎസ്എസ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ വയോധികനെ മർദിച്ചു; ടി.ജി നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

NANDHAKUMAR


എൻഎസ്എസ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ വയോധികനെ മർദിച്ചു എന്ന പരാതിയിൽ ടി.ജി നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്. എൻഎസ്എസ് വെണ്ണല കരയോഗത്തിന്റെ സെക്രട്ടറിയായി 29 വർഷം പ്രവർത്തിച്ച 80 വയസുകാരൻ കെ പി ഭരതപണിക്കർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ വെണ്ണല സ്വദേശി ഭരതപ്പണിക്കർ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ടിജി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പാനലിൽ 11 പേർ വിജയിച്ചു. എതിർ പാനലിൽ നിന്ന് ഭരതപണിക്കർ ഉൾപ്പടെ നാലു പേരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാരവാഹിത്വം സംബന്ധിച്ച തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. സ്ഥലത്തുണ്ടായിരുന്ന സ്ത്രീകൾക്കെതിരെ അസഭ്യവർഷം നടത്തിയതായും പരാതിയുണ്ട്.