തിരുവനന്തപുരത്ത് വയോധികയെ വീടിനുള്ളിൽ കയറി തെരുവുനായ ആക്രമിച്ചു

  1. Home
  2. Kerala

തിരുവനന്തപുരത്ത് വയോധികയെ വീടിനുള്ളിൽ കയറി തെരുവുനായ ആക്രമിച്ചു

kannur stray dog attack


സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം കല്ലമ്പലം മേഖലയിൽ വയോധികയെ വീടിനുള്ളിൽ കയറി തെരുവുനായ ആക്രമിച്ചു.പനി ബാധിച്ച് വീടിനുള്ളിൽ കഴിഞ്ഞ 65കാരിയായ ഗിരിജയെയാണ് തെരുവുനായ ആക്രമിച്ചത് . തുറന്നു കിടന്ന വാതിലിലൂടെയാണ് നായ അകത്ത് കയറിയത്. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ നായ കൈയ്യിൽ കടിക്കുകയായിരുന്നു.

പരിക്കേറ്റ ഇവരെ തിരുനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കല്ലമ്പലം കരവാരത്ത് മറ്റു നാല് പേരെയും തെരുവുനായ ആക്രമിച്ചിട്ടുണ്ട്. പ്രദേശത്തെ വളർത്ത് മൃഗങ്ങളെയും നായ ആക്രമിച്ചതായാണ് വിവരം. ആക്രമിച്ച നായക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്നതിലും സംശയം നിലനിൽക്കുകയാണ്.