ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും ; യൂണിറ്റിന് സർചാർജ് മൂന്ന് പൈസ

  1. Home
  2. Kerala

ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും ; യൂണിറ്റിന് സർചാർജ് മൂന്ന് പൈസ

kseb


ഒക്ടോബർ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് മൂന്ന് പൈസ വീതമാണ് സർചാർജ് പിരിക്കുക. പ്രതിമാസ, രണ്ടുമാസ ബില്ലുകൾക്ക് ഒരേ നിരക്കിലായിരിക്കും സർചാർജ് ഈടാക്കുന്നത്.

ഓഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനെ തുടർന്ന് 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക ചെലവിന്റെ ഭാഗമായാണ് ഒക്ടോബറിൽ യൂണിറ്റിന് മൂന്ന് പൈസ വീതം സർചാർജ് ഈടാക്കുന്നത്. ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിൽ പുതിയ സർചാർജ് ഉൾപ്പെടുത്തും.