ഫസ്റ്റ് ഷോക്കിടെ വൈദ്യുതി നിലച്ച രോക്ഷം; തിയറ്റര്‍ ജീവനക്കാരെ ആക്രമിച്ച സംഭവം; നാലുപേർ അറസ്റ്റിൽ

  1. Home
  2. Kerala

ഫസ്റ്റ് ഷോക്കിടെ വൈദ്യുതി നിലച്ച രോക്ഷം; തിയറ്റര്‍ ജീവനക്കാരെ ആക്രമിച്ച സംഭവം; നാലുപേർ അറസ്റ്റിൽ

arrest


സിനിമ തിയേറ്ററിൽ അതിക്രമം നടത്തിയ 5 പേർക്കെതിരെ കേസ്. ഇതിൽ നാലുപേർ പേർ അറസ്റ്റിലായി. ചെർപ്പുളശ്ശേരി ഗ്രാന്റ് സിനിമ തിയറ്ററിൽ 2023 ഒക്ടോബർ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.  വൈകീട്ട് 6 ന് ആരംഭിക്കുന്ന ഫസ്റ്റ് ഷോക്കിടെ വൈദ്യുതി നിലച്ചതിൽ  പ്രകോപിതരായാ അഞ്ച് അംഗസംഘം 
 തിയറ്റർ അസി. മാനേജർ വിനോദ് ജീവനക്കാരായ വാസുദേവൻ , ശിവരാമാൻ എന്നിവരെ ആക്രമിക്കുകയായിരുന്നു. 

ഓഫീസിനകത്തെ ചില്ലുകൾ, കമ്പ്യൂട്ടർ പ്രിന്റർ , ഫർണീച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവയും  തല്ലിത്തകർത്തു. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി. ആക്രമം നടത്തിയ 5 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. 4 പേരെ അറസ്റ്റ് ചെയ്തു. ഒരു പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന.