കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു
ആലപ്പുഴയിൽ കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു. തൈക്കാട്ടുശ്ശേരി പത്താം വാർഡിൽ രതീഷിന്റെ മകൻ രോഹിത് മാങ്കൂട്ടത്തിലാണ് മരിച്ചത്.പള്ളിപ്പുറം കുന്നത്തുകടവിൽ കൂട്ടുകാരോടൊപ്പം ചൂണ്ടയിട്ട ശേഷം കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. കൂട്ടുകാർ നിലവിളിച്ചെങ്കിലും രോഹിത്തിനെ രക്ഷിക്കാൻ സാധിച്ചില്ല. നാട്ടുകാർ ഓടിക്കൂടി രോഹിത്തിനെ പുറത്തെടുത്തപ്പോഴത്തേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചേർത്തലയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തൈക്കാട്ടുശ്ശേരി എം.ഡി.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് രോഹിത്.
