ഏകീകൃത കുർബാന: മാർപാപ്പയുടെ പ്രതിനിധിയേയും എറണാകുളം-അങ്കമാലി അതിരൂപത തള്ളി; പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ല

  1. Home
  2. Kerala

ഏകീകൃത കുർബാന: മാർപാപ്പയുടെ പ്രതിനിധിയേയും എറണാകുളം-അങ്കമാലി അതിരൂപത തള്ളി; പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ല

Church


കുർബാന തർക്കത്തിൽ മാർപാപ്പയുടെ പ്രതിനിധിയേയും എറണാകുളം അങ്കമാലി അതിരൂപത തള്ളി. വൈദികർക്കും വിശ്വാസികൾക്കുമായി പുറപ്പെടുവിച്ച സർക്കുലർ ഇന്ന് പള്ളികളിൽ വായിച്ചില്ല. മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പുറപ്പെടുവിച്ച സർക്കുലർ വായിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഏകീകൃത കുർബാന നടപ്പാക്കുകയാണ് തന്റെ നിയമന ലക്ഷ്യമെന്നും, അതിനു എല്ലാവരുടെയും പിന്തുണ വേണമെന്ന് പ്രതിനിധി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.

കുർബാന തർക്കം സമാധാനപരമായും ഉദാരമനസോടെയും പരിഹരിക്കണമെന്നും വത്തിക്കാൻ പ്രതിനിധി കത്തിൽ പറയുന്നുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് മാർപ്പാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്. എന്നാൽ ഏകീകൃത കുർബാന നടത്താനുള്ള സിനഡിന്റെ നിർദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും തള്ളിയിരുന്നു.

കുർബാന ഏകീകരണം സംബന്ധിച്ച സിനഡൽ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അതിരൂപതയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തേടി പ്രതിനിധികൾ നിലവിലെ സാഹചര്യം പഠിക്കുകയും നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും.