ദേശീയപാത നിർമാണത്തിലെ പിഴവുകൾ ;സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമം വേണ്ടെന്ന് എം.വി ഗോവിന്ദൻ

  1. Home
  2. Kerala

ദേശീയപാത നിർമാണത്തിലെ പിഴവുകൾ ;സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമം വേണ്ടെന്ന് എം.വി ഗോവിന്ദൻ

mv Govindan


ദേശീയപാത നിർമാണത്തിലെ ക്രമക്കേടുകൾക്ക് സംസ്ഥാന സർക്കാരിനെ ഉത്തരവാദിയാക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. തെറ്റുകൾ മറച്ചുവെക്കുന്നതിനുള്ള പോളിറ്റിക്കൽ നീക്കങ്ങളാണിതെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരില്ലായിരുന്നെങ്കിൽ കേരളത്തിൽ ദേശീയപാത വികസനം ഉണ്ടാവില്ലായിരുന്നുവെന്നും 6000 കോടി രൂപയാണ് സർക്കാർ ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് മാത്രമായി ചെലവാക്കിയതെന്നും ഗോവിന്ദൻ പറഞ്ഞു.

ബിജെപിക്ക് ഇലക്ടറൽ ബോണ്ട് നൽകിയ കരിമ്പട്ടികയിൽപ്പെട്ട കമ്പനികൾ പലതും കരാർ ഏറ്റെടുത്തിട്ടുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. . ഈ കമ്പനികളുടെ സുതാര്യത പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദേശീയപാത നിർമ്മാണം പൊളിയണമെന്നാണ് ചിലർ ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷം വികസനത്തെ തടയുക മാത്രമാണ് ചെയ്യുന്നതെന്നും എന്നും അദ്ദേഹം കുറ്റപ്പെടുത്തി