തിരുവനന്തപുരം വിമാനത്താവളത്തിൽ ഇ-വി ബസ് ഷട്ടിൽ സർവീസ് ആരംഭിച്ചു
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ഇലക്ട്രിക് (ഇ-വി) ബസ് ഷട്ടിൽ സർവീസ് ആരംഭിച്ചു. രാജ്യാന്തര ടെർമിനലിനെയും ആഭ്യന്തര ടെർമിനലിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ സർവീസ് ഒരുക്കിയിരിക്കുന്നത്.വിദേശത്തു നിന്ന് എത്തി ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് പോകുന്ന യാത്രക്കാരും, ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് എത്തി തിരുവനന്തപുരം വഴി വിദേശത്തേക്ക് പോകുന്ന ട്രാൻസിറ്റ് യാത്രക്കാരും സൗജന്യമായി ഈ ബസ് സർവീസ് ഉപയോഗിക്കാം.ബസിൽ കയറുമ്പോൾ യാത്രക്കാർ ബോർഡിങ് പാസ് കാണിക്കേണ്ടതാണ്. 24 മണിക്കൂറും ലഭ്യമാകുന്ന ഈ സർവീസ് യാത്രക്കാർക്ക് ടെർമിനലുകൾക്കിടയിലെ യാത്ര കൂടുതൽ എളുപ്പമാക്കും.
