വിരമിച്ച ശേഷവും ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചു; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്
വിരമിച്ച ശേഷവും സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചെന്ന ആരോപണത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. താമരശ്ശേരി സ്വദേശിയുടെ ഹർജിയിലാണ് കോടതിയുടെ നടപടി.ഈ മാസം 31-നകം മറുപടി സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ വാഹന വകുപ്പ് 250 രൂപ പിഴ ഈടാക്കിയിരുന്നു.കോട്ടയം വിജിലൻസ് കോടതിയിലെത്തിയ സമയത്താണ് ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ച വാഹനം ഉപയോഗിച്ചതായി പരാതി ഉയർന്നത്. എന്നാൽ ഇതുസംബന്ധിച്ച പരാതി നേരത്തെ കീഴ്‌കോടതിയും പൊലീസും തള്ളിയിരുന്നു.
