ഒന്നാം റാങ്കുകാരന് പോലും ജോലി ലഭിക്കാത്ത സാഹചര‍്യം; പിന്നോട്ടില്ലെന്ന് റാങ്ക് ഹോൾഡേഴ്സ് സമരസമിതി

  1. Home
  2. Kerala

ഒന്നാം റാങ്കുകാരന് പോലും ജോലി ലഭിക്കാത്ത സാഹചര‍്യം; പിന്നോട്ടില്ലെന്ന് റാങ്ക് ഹോൾഡേഴ്സ് സമരസമിതി

valarmathi


എൽപിഎസ്ടി സമരത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റാങ്ക് ഹോൾഡേഴ്സ് സമരസമിതി സെക്രട്ടറി എസ്. വളർമതി. നീതിക്കുവേണ്ടിയാണ് സമരം നടത്തുന്നതെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി.

റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരന് പോലും ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് വളർമതി ആരോപിച്ചു. എച്ച്ടി തസ്തികകളിലെ ജില്ല തിരിച്ചുള്ള ഒഴിവുകളുടെ കണക്ക് പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.

എയ്ഡഡ് മേഖലയിലെ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വിമർശിച്ചു. രണ്ടുവർഷത്തെ വിരമിക്കൽ ഒഴിവുകൾ റാങ്ക് പട്ടികയിലുള്ളവർക്ക് ഉറപ്പുനൽകിയാൽ സമരം അവസാനിപ്പിക്കാമെന്നും വളർമതി പറഞ്ഞു.

അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വളർമതി അടക്കമുള്ളവർ സമരം നടത്തുന്നത്. എന്നാൽ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ.