മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ
എറണാകുളം ജില്ലയിലെ മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ നടക്കും. ചർച്ചയിൽ മന്ത്രി റോജി എം ജോൺ, വി.പി സജീന്ദ്രൻ എംഎൽഎ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പരാതിക്കാരും പങ്കെടുക്കും.ചർച്ച രാത്രി 8 മണിക്ക് കളക്ടറേറ്റിൽ നടക്കുമെന്നാണ് വിവരം. വിഷയത്തിൽ ഉൾപ്പെട്ട എട്ട് ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കൽ നാളെ വൈകിട്ട് നടപ്പാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ്.
അതിനിടെ, നാളെ രാവിലെ അഡ്വക്കേറ്റ് കമ്മീഷൻ പൊലീസ് സംഘത്തോടൊപ്പം സ്ഥലത്തെത്താനുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടൽ ശക്തമാക്കി കുടുംബങ്ങളുമായി സമവായ ശ്രമം നടത്തുന്നത്.2022 ലാണ് 19 ഏക്കറിയിൽ വരുന്ന രണ്ട് ഏക്കർ 60 സെന്റ് ഭൂമി കിഴക്കമ്പലം സ്വദേശിയായ സ്വകാര്യ വ്യക്തിയുടേതാണെന്ന് കോടതി ഉത്തരവ് വരുന്നതും അഭിഭാഷക കമ്മീഷനെ നിയമിക്കുന്നതും.
