പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു
സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
