കണ്ണൂരിൽ എം.ഡി.എം.എയുമായി രണ്ട് യുവഡോക്ടർമാർ എക്സൈസ് പിടിയിൽ

  1. Home
  2. Kerala

കണ്ണൂരിൽ എം.ഡി.എം.എയുമായി രണ്ട് യുവഡോക്ടർമാർ എക്സൈസ് പിടിയിൽ

mdma case


കണ്ണൂർ മട്ടന്നൂരിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവഡോക്ടർമാരെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശ്ശേരി വടക്കുമ്പാട് കൂളി ബസാർ സ്വദേശി സി.പി. സിദ്ധാർഥ് (31), മലപ്പുറം പുതുപൊന്നാനി സ്വദേശി എച്ച്.എ. ഇർഷാദ് (33) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 2.809 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് സി.പി. സിദ്ധാർഥ്. ഇർഷാദ് ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പി.ജി. മെഡിക്കൽ വിദ്യാർഥിയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.