കണ്ണൂർ പെരളശ്ശേരിയിൽ സ്‌കൂൾ പരിസരത്തുനിന്ന് സ്‌ഫോടക വസ്തു കണ്ടെത്തി
കണ്ണൂർ പെരളശ്ശേരി വടക്കുമ്പാട് എൽപി സ്‌കൂൾ പരിസരത്ത് നിന്ന് സ്‌ഫോടക വസ്തു കണ്ടെത്തി. കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികളാണ് സ്‌ഫോടക വസ്തു കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.നാടൻ ബോംബാണ് ഇതെന്ന് സംശയം. ചക്കരക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
