പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടല്‍; ശുപാർശ കൈമാറാതെ സംസ്ഥാന സർക്കാർ

  1. Home
  2. Kerala

പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടല്‍; ശുപാർശ കൈമാറാതെ സംസ്ഥാന സർക്കാർ

cm


പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിനുള്ള ശുപാർശ ഇതുവരെ പിഎസ്സിക്ക് കൈമാറാതെ സംസ്ഥാന സർക്കാർ. 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനായിരുന്നു മന്ത്രിസഭാ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

തിരഞ്ഞെടുത്ത പട്ടികകളുടെ മാത്രം കാലാവധി നീട്ടുന്നത് നിയമപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ശുപാർശ നൽകിയാൽ പിഎസ്സി അത് തള്ളാനുള്ള സാധ്യതയും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതേത്തുടർന്നാണ് തീരുമാനം നീളുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിലെ റാങ്ക് പട്ടികകളുടെ കാലാവധി മാത്രം ആറുമാസത്തേക്ക് നീട്ടാനുള്ള സർക്കാർ ശുപാർശ അതേപടി നടപ്പാക്കാനാകില്ലെന്ന് പിഎസ്സി വ്യക്തമാക്കിയിട്ടുണ്ട്. ശുപാർശ രേഖാമൂലം ലഭിച്ചാൽ ഇക്കാര്യം സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാനാണ് കമ്മീഷന്റെ തീരുമാനം.