ഗവർണറെ അവഹേളിച്ച് പോസ്റ്റ്; എം.എൽ.എ.യുടെ പി.എ.യ്‌ക്കെതിരെ പരാതി

  1. Home
  2. Kerala

ഗവർണറെ അവഹേളിച്ച് പോസ്റ്റ്; എം.എൽ.എ.യുടെ പി.എ.യ്‌ക്കെതിരെ പരാതി

governor


സാമൂഹികമാധ്യമത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ അവഹേളിക്കുന്ന വിധത്തിൽ പോസ്റ്റിട്ട് എം.എൽ.എ.യുടെ പി.എ. കൂടിയായ സർക്കാർ ഉദ്യോഗസ്ഥൻ. ഇതേത്തുടർന്ന്, സി.കെ. ആശ എം.എൽ.എ.യുടെ പി.എ.യും ട്രഷറി ഉദ്യോഗസ്ഥനുമായ ആർ.സുരേഷിനെതിരേ യുവമോർച്ച കോട്ടയം ജില്ലാ ജനറൽസെക്രട്ടറി കെ.ആർ.ശ്യാംകുമാർ വൈക്കം പോലീസിൽ പരാതി നൽകി.

ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണറെ അപമാനിച്ച ഉദ്യോഗസ്ഥന്റെ നടപടി സർവീസ് ചട്ടവിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പരാതി. പരാതിയുടെ പകർപ്പ് ഗവർണറുടെ ഓഫീസിലും മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറി. പരാതി കോട്ടയം സൈബർ സെല്ലിന് കൈമാറിയതായി വൈക്കം പോലീസ് അറിയിച്ചു. വിവാദമായതിനെ തുടർന്ന് പോസ്റ്റ് പിൻവലിച്ചിരുന്നു.