മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ഫേയ്സ്ബുക്ക് പോസ്റ്റ്; ബേപ്പൂർ സ്വദേശി അറസ്റ്റിൽ
മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ അപകീർത്തികരമായ രീതിയിൽ ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ബേപ്പൂർ സ്വദേശി അറസ്റ്റിൽ. നിതിൻ കക്കേടത്തിനെയാണ് കോഴിക്കോട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു നിതിൻ കക്കേടത്തിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന വിധത്തിലും കലഹം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടിയും ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
