ഫേസ്ബുക്ക് പോസ്റ്റുകൾ അപ്രത്യക്ഷമായി; മെറ്റയ്ക്കും ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

  1. Home
  2. Kerala

ഫേസ്ബുക്ക് പോസ്റ്റുകൾ അപ്രത്യക്ഷമായി; മെറ്റയ്ക്കും ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

vd satheesan  


മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ 'സി.എം.ഒ കേരള'ത്തിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ചു. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകൾ നേർന്നതുമായ നിർണായക പോസ്റ്റുകളാണ് പേജിൽ നിന്ന് കാണാതായത്.

നീക്കം ചെയ്ത പോസ്റ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും എന്തുകൊണ്ടാണ് ഇവ ഒഴിവാക്കിയതെന്ന് ഐ.ടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ഇത്തരത്തിലുള്ള നടപടികൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര ഐ.ടി മന്ത്രാലയം ഇടപെടണമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ ഖേൽക്കർ ഐ.എ.എസ് അയച്ച കത്തിൽ വ്യക്തമാക്കി.

മുമ്പ് പ്രതിപക്ഷത്തെയും സർക്കാരിനെയും വിമർശിക്കുന്ന പോസ്റ്റുകൾ അപ്രത്യക്ഷമായപ്പോൾ സംസ്ഥാന പോലീസ് മേധാവി മെറ്റയോട് വിശദീകരണം തേടിയിരുന്നു. എ.ഐ ടൂളുകളുടെ സാങ്കേതിക പിഴവ് മൂലമാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതെന്നായിരുന്നു അന്ന് മെറ്റ നൽകിയ വിശദീകരണം. പ്ലാറ്റ്‌ഫോം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയിലെ തകരാറുകളാണ് ഇതിന് കാരണമെന്നാണ് കമ്പനിയുടെ നിലപാട്.