നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട വ്യാജവാർത്ത; ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി

  1. Home
  2. Kerala

നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട വ്യാജവാർത്ത; ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി

image


നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട വ്യാജവാർത്താ പരാതിയിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി. ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് തിരുവനന്തപുരത്തെത്തി മൊഴിയെടുത്തത്.നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സഹായിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചെന്ന തരത്തിലായിരുന്നു പ്രചാരണം. തന്റെ പേരിൽ വ്യാജവാർത്ത പ്രചരിച്ചതിനെത്തുടർന്നാണ് ഷാനിമോൾ ഉസ്മാൻ പരാതി നൽകിയത്. പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.