കുടുംബ വഴക്ക്; കൊല്ലത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

  1. Home
  2. Kerala

കുടുംബ വഴക്ക്; കൊല്ലത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

studied-suicide-tendancy


കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കൊല്ലം അഞ്ചൽ കരുകോണിൽ ഷാജഹാനാണ് മരിച്ചത്. പരിക്കേറ്റ ഇയാളുടെ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിക്ക് അടിമയായ ഷാജഹാൻ ഭാര്യയുമായി സ്ഥിരമായി വഴക്കിടുമായിരുന്നു.

രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ അനീസയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കൃത്യത്തിന് ശേഷം മുറിയുടെ വാതിലടച്ച് ഷാജഹാൻ തൂങ്ങി മരിച്ചു. മരുമകൾ ജോലി സ്ഥലത്തും, ചെറു മക്കൾ സ്കൂളിലും പോയ സമയത്തായിരുന്നു സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോ‍‍ർട്ടത്തിന് ശേഷം വീട്ടുകാ‍ർക്ക് വിട്ടുനൽകും.