നാട് വിറപ്പിച്ചവനോട് സ്നേഹവും ആരാധനയും; ചിന്നക്കനാലിൽ അരിക്കൊമ്പന്റെ പേരിൽ ചായക്കട തുടങ്ങി

  1. Home
  2. Kerala

നാട് വിറപ്പിച്ചവനോട് സ്നേഹവും ആരാധനയും; ചിന്നക്കനാലിൽ അരിക്കൊമ്പന്റെ പേരിൽ ചായക്കട തുടങ്ങി

Arikomban tea shop


ചിന്നക്കനാലിലെ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പന്റെ പേരിൽ ചായക്കട തുടങ്ങി ആരാധകർ. നാട് വിറപ്പിച്ച അരിക്കൊമ്പനോട് ആരാധനയുള്ള നിരവധി ആളുകൾ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലുണ്ട്. വീടുകളും കടകളും ആക്രമിക്കാതെ അരിക്കൊമ്പൻ നാട്ടിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചവരാണിവർ.

ഒൻപത് വർഷത്തോളം അരികൊമ്പൻ അടക്കമുള്ള കാട്ടാനകളെ നിരീക്ഷിച്ചയാളാണ് വനം വകുപ്പ് വാച്ചറായ രഘു.  ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റിയതോടെയാണ് അവന്റെ ഓർമ്മയ്ക്കായാണ് രഘുവും സുഹൃത്തുക്കളും ചേർന്ന് ചായക്കട തുടങ്ങിയത്. പൂപ്പാറ ഗാന്ധി നഗറിൽ ദേശീയ പാതയോരത്താണ് കടയുള്ളത്.

കടയിൽ എത്തുന്നവരെല്ലാം ചായ കുടിക്കുന്നതിനോടൊപ്പം അരിക്കൊമ്പന്റെ വിശേഷങ്ങളും പങ്കുവെയ്ക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പന്റെ പേരിൽ ഫ്ലക്സുകളും ഉയരുന്നുണ്ട്. ചിലർ സ്നേഹത്തിന്റെ പേരിൽ വാഹനങ്ങൾക്ക് അരിക്കൊമ്പന്റെ പേരും ഇടുന്നുണ്ട്.