സൂര്യ കൃഷ്‌ണമൂര്‍ത്തിയ്ക്ക് വിട; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

  1. Home
  2. Kerala

സൂര്യ കൃഷ്‌ണമൂര്‍ത്തിയ്ക്ക് വിട; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

image


അന്തരിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ സംസ്‌കാര ചടങ്ങുകൾ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ പൂർത്തിയായി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യകർമങ്ങൾ. സൂര്യ നാടക കളരിയിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ പതിനായിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

അരങ്ങിലും അണിയറയിലും അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചവരും കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉൾപ്പെടെ നിരവധിപ്പേർ ആദരാഞ്ജലി അർപ്പിച്ചു. വേദിയിൽ സമയത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്ന സൂര്യ കൃഷ്ണമൂർത്തിക്ക് ഏറെ പ്രിയപ്പെട്ട സമയമായിരുന്നു വൈകിട്ട് 6.45. തന്റെ വിജയത്തിന്റെ രഹസ്യങ്ങളിലൊന്നായി അദ്ദേഹം വിശ്വസിച്ചിരുന്ന അതേ 6.45നാണ് തൈക്കാട് ശാന്തികവാടത്തിൽ അദ്ദേഹത്തിന്റെ അന്ത്യയാത്രയും നടന്നത്.