പത്തനംതിട്ടയിൽ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു

  1. Home
  2. Kerala

പത്തനംതിട്ടയിൽ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു

studied-suicide-tendancy


പത്തനംതിട്ട ഏനാത്താണ് ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്‌തു. തട്ടാരുപടി സ്വദേശി മാത്യു ടി അലക്സ് എന്ന യുവാവാണ് മകനെ കൊന്നശേഷം തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ഇയാളുടെ അഞ്ച് വയസായ ഇളയ മകൻ മെയ്‌വിൻ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ വന്നതോടെയാണ് മരണവിവരം അറിഞ്ഞത്. 
കുട്ടികളുടെ മാതാവ് വിദേശത്താണ്. ഇവരുമായി മാത്യുവിന് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്നാണ് നിഗമനം. വിഷം കൊടുത്തോ, കഴുത്ത് ഞെരിച്ചോ ആവാം കൊലപതാകാമെന്നും പൊലീസ് പറഞ്ഞു.