ഏലത്തൂർ ട്രെയിൻ തീവയ്പ് കേസ്; എൻ ഐ എ ചോദ്യം ചെയ്ത യുവാവിന്റെ പിതാവിനെ കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി

  1. Home
  2. Kerala

ഏലത്തൂർ ട്രെയിൻ തീവയ്പ് കേസ്; എൻ ഐ എ ചോദ്യം ചെയ്ത യുവാവിന്റെ പിതാവിനെ കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി

death


ഏലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ എൻ ഐ എ ചോദ്യം ചെയ്ത യുവാവിന്റെ പിതാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് മോനിസിനെ കഴിഞ്ഞ ദിവസം എൻ ഐ എ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകാൻ അന്വേഷണ സംഘം നിർദേശം നൽകുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മുഹമ്മദ് ഷാഫിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് ഡൽഹിയടക്കമുള്ള ഒൻപതിടങ്ങളിൽ എൻ ഐ എ പരിശോധന നടത്തിയിരുന്നു. ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്തതിൽ നിന്നും ഫോൺ രേഖകളിൽ നിന്നുമൊക്കെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളുടെ വീട്ടിലടക്കം പരിശോധന നടത്തിയത്. പ്രതിയ്ക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്നാണ് എൻ ഐ എ പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇയാളുമായി അടുപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നത്.