അച്ഛനെ കാണാനില്ല: സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിച്ച് മകൾ

  1. Home
  2. Kerala

അച്ഛനെ കാണാനില്ല: സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിച്ച് മകൾ

image


അച്ഛൻ ബാബുരാജിനെ കാണാനില്ലെന്ന പരാതിയുമായി മകൾ സ്വാതി . 14 ദിവസമായി അച്ഛൻ ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യൽ മീഡിയയിലൂടെ മകൾ സ്വാതി അറിയിച്ചിരിക്കുന്നത്.വട്ടപ്പാറ കണക്കോട് സ്വദേശിയായ ബാബുരാജിനെ മേയ് 21-ാം തീയതി മുതൽ കാണാനില്ലെന്നാണ് പരാതി. അന്നേദിവസം രാവിലെ 10 മണി വരെ അദ്ദേഹം ഫോൺ വഴി ബന്ധപ്പെട്ടിരുന്നു എന്നും മകൾ പറയുന്നു.

അതിന് ശേഷം ഫോൺ പരിധിക്ക് പുറത്തായിരുന്നു. പിന്നീട് സ്വിച്ച് ഓഫായി. വൈകുന്നേരമായിട്ടും വിവരം ലഭിക്കാതിരുന്നതോടെ അന്ന് തന്നെ വട്ടപ്പാറ പൊലീസിൽ പരാതി നൽകി. ഇന്നിപ്പോൾ 15 ദിവസമായി - സ്വാതി പറയുന്നു. പലരും കണ്ടു എന്ന് പറയുന്നുണ്ടെന്നും അതിനെ കുറിച്ച് അറിയില്ലെന്നും പെൺകുട്ടി വ്യക്തമാക്കി. കാണുന്നവർ വിവരമറിയിക്കണമെന്നാണ് സ്വാതിയുടെ അഭ്യർഥന. അവസാനം കാണുമ്പോൾ ചാരനിറമുള്ള ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരുന്നത്.

ബാബുരാജ് ഇൻഷുറൻസ് അഡൈ്വസറായും റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർത്തിക്കുന്നയാളാണ്. കൂടാതെ കരോക്കെ ഗാനമേളകളിലും പങ്കെടുത്തിരുന്നതായി കുടുംബം പറയുന്നു.ബന്ധപ്പെടേണ്ട നമ്പറുകൾ:9778523014 9496545710