ഫിഫ ലോകകപ്പ് ഫൈനൽ സർക്കാർ തീയറ്ററുകളിൽ; തിരുവനന്തപുരത്തും കോഴിക്കോടും തത്സമയ പ്രദർശനം
ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരം സർക്കാർ തീയറ്ററുകളിൽ തത്സമയം പ്രദർശിപ്പിക്കും. തിരുവനന്തപുരത്തും കോഴിക്കോടുമുള്ള കൈരളി തീയറ്ററുകളിലാണ് പ്രത്യേക പ്രദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. സിനിമാ മന്ത്രി പി. സി. വിഷ്ണുനാഥിന്റെ നിർദേശപ്രകാരമാണ് തീരുമാനം.
കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ഉണ്ടാവുക. തിരുവനന്തപുരത്ത് കൈരളിയിലും നിളയിലും പ്രദർശനമുണ്ടാകും. കായിക പ്രേമികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
അതേസമയം, ലോകകപ്പ് ഫൈനൽ പുലർച്ചെ നടക്കുന്നതിനാൽ സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി നൽകാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദേശം നൽകിയിട്ടുണ്ട്.
