റാപ്പ് അവകാശത്തിനുള്ള പോരാട്ടം: ശശികലയുടെ പരാമർശം തിട്ടൂരമെന്ന് വേടൻ

റാപ്പ് ആർട്ടിസ്റ്റ് വേടൻക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല നടത്തിയ പരാമർശം തിട്ടൂരമാണെന്ന് വേടൻ . തന്റെ രാഷ്ട്രീയ സംഗീതത്തെ ഭയച്ചാണ് ഇത്തരമൊരു പ്രതികരണം വന്നതെന്നും, തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമം നടക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
'കൃത്യമായ നികുതിയടച്ച പണമാണ് തന്റെ പക്കൽ ഉള്ളത്. തന്റെ കയ്യിൽ നിന്ന് പിടിച്ച 'പുലിപ്പല്ല്' എവിടെ എന്നറിയില്ലെന്നും വേടൻ പറഞ്ഞു. എനിക്ക് പിന്നിൽ തീവ്രവാദികളില്ല,' എന്നും വേടൻ വ്യക്തമാക്കി.ഇതിനുമുമ്പ്, റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപർ എൻആർ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തിരുന്നു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്.ആള് കൂടാൻ വേടന്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞിരുന്നു.