ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി; ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ അടിക്കു, വീട്ടിലെത്തി ഉപദ്രവിക്കും

  1. Home
  2. Kerala

ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി; ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ അടിക്കു, വീട്ടിലെത്തി ഉപദ്രവിക്കും

BHAGYA LEKSHMI


 

 ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി ഫോൺ കോൾ. ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ അടിക്കുമെന്നാണ് ഭീഷണി കോൾ വന്നതെന്ന് ഭാഗ്യലക്ഷ്മി മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ്. 

വളരെ സൗമ്യമായി വിളിച്ച് ഭാഗ്യലക്ഷ്മിയാണോയെന്ന് ചോദിച്ച ശേഷം നടന്മാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ച് നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നും വിളിച്ചയാൾ പറഞ്ഞു. 

അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഇതുവരെ ആരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. ആദ്യത്തെ അനുഭവമാണിത്', ഭാഗ്യലക്ഷ്മി പറഞ്ഞു. 8645319626എന്ന നമ്പറിൽ നിന്നാണ് കോൾ വന്നതെന്നും അവർ വെളിപ്പെടുത്തി