ചാലക്കുടിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീപ്പിടിത്തം; ഇരുവാഹനങ്ങളും കത്തിനശിച്ചു
ചാലക്കുടിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇരു വാഹനങ്ങളും അപകടത്തിൽ കത്തി നശിച്ചു. ചാലക്കുടി പാലത്തിനുസമീപം ദേശീയപാതയിലാണ് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു.മലപ്പുറത്തുനിന്ന് ആയുർവേദ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ കൊച്ചി ഭാഗത്തേക്ക് പുറപ്പെട്ട പിക്കപ്പ് വാനും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് പിക്കപ്പിനടിയിലേക്ക് ഇടിച്ചുകയറിയതിനു പിന്നാലെ തീപ്പിടിക്കുകയായിരുന്നു.ചാലക്കുടി അഗ്‌നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്
