വർക്കലയിൽ റിസോർട്ടിന് തീപിടുത്തം ; മൂന്ന് മുറികൾ കത്തിനശിച്ചു; വിദേശസഞ്ചാരിക്ക് പൊള്ളലേറ്റ്

  1. Home
  2. Kerala

വർക്കലയിൽ റിസോർട്ടിന് തീപിടുത്തം ; മൂന്ന് മുറികൾ കത്തിനശിച്ചു; വിദേശസഞ്ചാരിക്ക് പൊള്ളലേറ്റ്

image


തിരുവനന്തപുരം വർക്കല ക്ലിഫിന് സമീപമുള്ള റിസോർട്ടിൽ തീപിടുത്തം. അപകടത്തിൽ റിസോർട്ടിലെ മൂന്ന് മുറികൾ പൂർണമായും കത്തിനശിച്ചു. ഒരു ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്.ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീയണച്ചു.

ജീവനക്കാർ ചവർ കത്തിക്കുന്നതിനിടെ കൂനയിൽ നിന്ന് തീ പടരുകയായിരുന്നു എന്നാണ് വിവരം. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കത്തിനശിച്ച മുറിവിൽ താമസക്കാരായ മറ്റ് വിദേശികളുടെ സാധന സാമഗ്രികളടക്കം ഉണ്ടായിരുന്നതായാണ് വിലയിരുത്തൽ