കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; തീ നിയന്ത്രണവിധേയമായി, രോഗികൾ സുരക്ഷിതർ
കോഴിക്കോട് ബസ് സ്റ്റാൻഡിന് സമീപമുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തം ഉണ്ടായപ്പോൾ തന്നെ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി. ഈ ഭാഗത്തുനിന്ന് രോഗികളെ ഉൾപ്പെടെ മാറ്റിയിരുന്നു. നിലവിൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒമ്പതാം നിലയിൽ എസ് പ്ലാന്റിന്റെ പണി നടക്കുന്നിടത്താണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.
