തൃശൂർ മെഡിക്കൽ കോളേജിൽ തീപിടിത്തം

  1. Home
  2. Kerala

തൃശൂർ മെഡിക്കൽ കോളേജിൽ തീപിടിത്തം

image


തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം.  മദർ ആൻഡ് ചൈൽഡ് വിഭാഗത്തിന്റെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്നാം നിലയിൽ നിന്ന് പുക ഉയരുകയായിരുന്നു.ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ലാത്തതിനാൽ അപകടമൊഴിവായി. എസിയിൽ തീപിടിച്ചുവെന്നാണ് നിഗമനം.