കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

  1. Home
  2. Kerala

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

kottayam


കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ കൊളുത്തുന്നതിനിടെ അപ്രതീക്ഷിതമായി വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.

കഴിഞ്ഞ ഏപ്രിൽ 21-ന് രാവിലെ 11:30-ഓടെയാണ് അപകടം നടന്നത്. ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിലേക്ക് തീ പകർത്തുന്നതിനിടെ ജോമോൾ ധരിച്ചിരുന്ന നൈറ്റിയിൽ തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.

എബിസൺ ആണ് ജോമോളുടെ ഭർത്താവ്. ഇവാനിയ ഏക മകളാണ്. ജോമോളുടെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ നടന്നു.