പയ്യോളിയിൽ മത്സ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു

  1. Home
  2. Kerala

പയ്യോളിയിൽ മത്സ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു

image


പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊളാവിപ്പാലം ബീച്ച് ചെറിയാവി കുഞ്ഞിക്കണ്ണൻ (78) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ നാലോടെ മത്സ്യബന്ധനത്തിനായി പുഴയിലേക്ക് പോയ അദ്ദേഹത്തെ പിന്നീട് കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിൽ രാവിലെ ഏഴോടെ പുഴയിലെ കണ്ടൽക്കാടുകൾക്കിടയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആളില്ലാതെ തോണി ഒഴുകുന്നത് കണ്ടതിനെ തുടർന്നാണ് നാട്ടുകാർ സംശയം തോന്നി തിരച്ചിൽ ആരംഭിച്ചത്.പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നാട്ടുകാർ മൃതദേഹം പുഴയിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് മൃതദേഹം വടകര ജില്ലാ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ നടത്തും.