മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; ബാലിസ്റ്റിക് വിദഗ്ധ സംഘം വീണ്ടും പരിശോധന നടത്തും

  1. Home
  2. Kerala

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; ബാലിസ്റ്റിക് വിദഗ്ധ സംഘം വീണ്ടും പരിശോധന നടത്തും

FISHER MAN


കൊച്ചിയിൽ മത്സ്യ തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ ബാലിസ്റ്റിക് വിദഗ്ധ സംഘം വീണ്ടും പരിശോധന നടത്തും. നാവിക സേന പരിശീലന കേന്ദ്രവും വെടിയേറ്റ മത്സ്യത്താഴിലാളി സഞ്ചരിച്ച ബോട്ടുമാണ് പരിശോധിക്കുക. നാവിക സേന ഉദ്യോഗസ്ഥരുടെ മൊഴി ഇന്നും രേഖപ്പെടുത്തും. 

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ വീണ്ടും പരിശോധനകൾ നടത്തണമെന്ന് ബാലിസ്റ്റിക് വിദഗ്ധ സംഘം തീരദേശ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

നാവിക സേനയുടെ വെടിവെപ്പ് പരിശീലനം നടന്ന ഐ.എൻ.എസ് ദ്രോണാചാര്യയിൽ സംഘം പരിശോധനയ്ക്കായി വീണ്ടും എത്തും. ഒപ്പം മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ബോട്ടും വീണ്ടും പരിശോധിക്കും. അതിന് ശേഷമേ സംഭവത്തിൽ ഒരു തീരുമാനത്തിൽ എത്താനാവുകയുള്ളൂ എന്നാണ് വിദഗ്ധ സംഘം അറിയിച്ചിരിക്കുന്നത്. വെടിയുണ്ടയുടെയും കസ്റ്റഡിയിലെടുത്ത ഇൻസാസ് തോക്കുകളുടെയും ശാസ്ത്രീയ പരിശോധന ഫലം വരുന്നതിന് മുൻപ് തന്നെ വെടിവെപ്പ് പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ സേനാംഗങ്ങളുടെയും മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് തീരദേശ പൊലീസിന്റെ ശ്രമം. സംഭവ ദിവസം നാവിക സേന ഉദ്യോഗസ്ഥർ പരിശീലനത്തിന് ഉപയോഗിച്ച കൂടുതൽ തോക്കുകൾ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്. സംഭവത്തിൽ നേവിയുടെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുകയാണ്.