വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ അഞ്ച് കാറുകൾ കൂട്ടിയിടിച്ചു

  1. Home
  2. Kerala

വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ അഞ്ച് കാറുകൾ കൂട്ടിയിടിച്ചു

image


വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ അഞ്ച് കാറുകൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ച് അപകടം. പന്തലാംപാടം പെട്രോൾ പമ്പിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഒരു കാർ ഡ്രൈവർക്ക് പരിക്കേറ്റു.

ദേശീയപാതയിലെ ഡിവൈഡറുകളിൽ വളർന്നുനിൽക്കുന്ന പുല്ലുകൾ വെട്ടിമാറ്റുന്നതിനായി റോഡിൽ മുന്നറിയിപ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇതിനിടെ തൃശൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ കാർ ബാരിക്കേഡ് കണ്ട് പെട്ടെന്ന് വേഗം കുറച്ച് ബ്രേക്കിട്ടു.

തുടർന്ന് പിന്നാലെയെത്തിയ നാല് കാറുകൾ ഒന്നിന് പിന്നാലെ ഒന്നായി ഈ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറുകളുടെ മുൻഭാഗത്തിനും പിൻഭാഗത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു.

ഏറ്റവും പിന്നിലുണ്ടായിരുന്ന കാറിന്റെ ഡ്രൈവർക്കാണ് പരിക്കേറ്റത്. നിസ്സാര പരിക്കുകളോടെ ഇയാളെ ഉടൻ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.