പഞ്ചായത്ത് സെക്രട്ടറി മുതല്‍ എസ്.ഐ വരെ അഞ്ചോളം പോസ്റ്റുകള്‍; PSCയുടെ അവസാന തീയതി ഇന്ന്

  1. Home
  2. Kerala

പഞ്ചായത്ത് സെക്രട്ടറി മുതല്‍ എസ്.ഐ വരെ അഞ്ചോളം പോസ്റ്റുകള്‍; PSCയുടെ അവസാന തീയതി ഇന്ന്

psc


കേരള പി.എസ്.സി പുറത്തിറക്കിയ ആറോളം തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഓഫീസ് അറ്റന്‍ഡന്റ്, പൊലിസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, എൽപി-യുപി അധ്യാപക നിയമനം, തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ജനുവരി 31 വരെയാണ് നിലവിലുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കേരളത്തില്‍ തന്നെ സ്ഥിര സര്‍ക്കാര്‍ ജോലി നേടാനുള്ള സുവര്‍ണ്ണമാവസരമാണ് മുന്നിലുള്ളത്. ഇനിയും അപേക്ഷിക്കാത്തവര്‍ എത്രയും വേഗം അപേക്ഷ നല്‍കാന്‍ ശ്രമിക്കുക.

പോലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് 45600 രൂപ മുതൽ 95600 രൂപ വരെയാണ് ശമ്പളം. ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുകയെന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 20 വയസ് മുതൽ 31 വയസ് വരെയുള്ളവർക്ക് എസ് ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാനാകും. ശാരിരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്‍റീ മീറ്റർ ഉയരവും 81 സെന്‍റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്‍റീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആയിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.