'ഈ നേതാവിനെ കേരളത്തിന് വേണം': കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോർഡുകൾ

  1. Home
  2. Kerala

'ഈ നേതാവിനെ കേരളത്തിന് വേണം': കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോർഡുകൾ

k mu


മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തിൽ ഫ്‌ലക്‌സ് ബോർഡുകൾ. 'നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു... ഞങ്ങൾക്ക് വേണം ഈ നേതാവിനെ' എന്ന കുറിപ്പിനൊപ്പം മുരളീധരന്റെ ചിത്രം സഹിതമാണ് ഫ്‌ലക്‌സ് ബോർഡുകൾ. 'കോൺഗ്രസ് പോരാളികൾ' എന്ന പേരിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്. 

പാർട്ടി നേതൃത്വത്തെ പൊതുവേദിയിൽ വിമർശിച്ചതിന് കെ.മുരളീധരനെ കെപിസിസി താക്കീത് ചെയ്തിരുന്നു. പിന്നാലെ, തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തന്റെ സേവനം വേണോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും വായ മൂടിക്കെട്ടുന്നവർ അതിന്റെ ഗുണദോഷങ്ങൾ അനുഭവിക്കട്ടെയെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.

അതേസമയം, ഡിസിസി പുനഃസംഘടന സംബന്ധിച്ച് കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കോഴിക്കോട് ഡിസിസി നേതൃത്വം ഇന്ന് ചർച്ച നടത്തും.