ഷാഫിക്ക് പിന്തുണയുമായി ഫ്‌ലക്‌സ്; കോൺഗ്രസിൽ വീണ്ടും പോര് മുറുകുന്നു

  1. Home
  2. Kerala

ഷാഫിക്ക് പിന്തുണയുമായി ഫ്‌ലക്‌സ്; കോൺഗ്രസിൽ വീണ്ടും പോര് മുറുകുന്നു

image


കണ്ണൂരിൽ ഷാഫി പറമ്പിൽ എംപിക്ക് പിന്തുണയുമായി ഫ്‌ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കുപ്രചാരണങ്ങളും കുടിലതന്ത്രങ്ങളും കൊണ്ട് ഈ ജനകീയ മുഖത്തെ തകർക്കാനാകില്ലെന്നാണ് ബോർഡുകളിലെ വാചകം.കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം പരിസരങ്ങളിലാണ് ഇന്ന് പുലർച്ചെ ഫ്‌ലക്‌സ് ബോർഡുകൾ സ്ഥാപിച്ചത്. ഷാഫി പറമ്പിലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസിൽ വിവാദങ്ങൾ ശക്തമായത്.

ഷാഫി എ ഗ്രൂപ്പുകാരനല്ലെന്നും അങ്ങനെയാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും ഉണ്ണിത്താൻ പരിഹസിച്ചിരുന്നു. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ചില നേതാക്കളുടെ അനുയായികളാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമർശിച്ച് അദ്ദേഹം ആരോപിച്ചിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ ആക്രമണമുണ്ടായപ്പോൾ പ്രതിരോധിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണ് രംഗത്തുണ്ടായിരുന്നതെന്നും മറ്റുള്ളവർ മാറിനിന്നെന്നുമായിരുന്നു ഉണ്ണിത്താന്റെ വിമർശനം.