കോളേജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച പെൺകുട്ടികൾ കുഴഞ്ഞുവീണു; സംഭവം കൊല്ലത്ത്

  1. Home
  2. Kerala

കോളേജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച പെൺകുട്ടികൾ കുഴഞ്ഞുവീണു; സംഭവം കൊല്ലത്ത്

food


ഭക്ഷ്യവിഷബാധയെ തുടർന്ന് ആശ്രാമം നഴ്‌സിംഗ് കോളേജിലെ 12 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ ഉച്ചയ്ക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയെന്ന് കരുതുന്നു. ഇന്നലെ വൈകിട്ട് നാലോടെ രണ്ട് കുട്ടികൾ കുഴഞ്ഞുവീണു. ഇതേസമയം തന്നെ മറ്റ് എട്ടുപേർക്ക് തലവേദനയും ഛർദ്ദിയും ഉണ്ടായി. 

ഇവരെ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാത്രി എട്ടോടെ രണ്ടുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിനൊപ്പം ഉണ്ടായിരുന്ന ചൂരക്കറിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്ന് കരുതുന്നു. സ്ഥിരമായി ഒരു മത്സ്യത്തൊഴിലാളി സ്ത്രീയാണ് ഹോസ്റ്റലിൽ മത്സ്യം എത്തിക്കുന്നത്. ആരോഗ്യ വകുപ്പ് അധികൃതർ മീനിന്റെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു.