തിരുവനന്തപുരം മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 83 വിദ്യാർഥികൾ ചികിത്സതേടി

  1. Home
  2. Kerala

തിരുവനന്തപുരം മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 83 വിദ്യാർഥികൾ ചികിത്സതേടി

Thiruvananthapuram medical college women's hostel


തിരുവനന്തപുരം മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 83 കുട്ടികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ വ്യാഴാഴ്ച ഹോസ്റ്റലിൽ ഉണ്ടാക്കിയ ബട്ടർ ചിക്കനിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് പ്രാഥമിക നിഗമനം.

ഭക്ഷണ സാമ്പിൾ അടക്കം ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ എത്തി ശേഖരിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.