ഇന്ത്യൻ ചരിത്രത്തിൽ ആദ്യം; ഇലക്ട്രോകൈനെസിസ് ഇല്യൂഷൻ ഗ്രൂപ്പ് എഫക്റ്റിൽ ലോക റെക്കോർഡ് നേടി മെന്റലിസ്റ്റ് ഹേസൽ റോസ്
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി 'ഇലക്ട്രോകൈനെസിസ് ഇല്യൂഷൻ ഗ്രൂപ്പ് എഫക്റ്റ്' എന്ന വിഭാഗത്തിൽ ലോക റെക്കോർഡ് കരസ്ഥമാക്കി പ്രമുഖ മെന്റലിസ്റ്റ് ഹേസൽ റോസ്. പ്രശസ്ത മാന്ത്രികനും മൈൻഡ് ഡിസൈനറുമായ ശ്രീ. ആർ.കെ. മലയത്ത് ആണ് 'വേൾഡ് വൈഡ് ലോക റെക്കോർഡിന്റെ' മെഡലും സർട്ടിഫിക്കറ്റും ഹേസൽ റോസിന് സമ്മാനിച്ചത്. ഒക്ടോബർ 12-ന് കോഴിക്കോട് വെച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്.
പാത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ സർട്ടിഫൈഡ് ഹിപ്‌നോട്ടിസ്റ്റ് കൂടിയാണ് എറണാകുളം സ്വദേശിയായ ഹേസൽ റോസ്. ഹിപ്‌നോഹാൻഡ്സ് അക്കാദമിയിലെ ഡോ. നഫിയുടെ മാർഗ്ഗനിർദ്ദേശത്തിലാണ് ഈ ശ്രദ്ധേയമായ ലോക റെക്കോർഡ് നേട്ടം അവർ കരസ്ഥമാക്കിയത്.
മെന്റലിസ്റ്റ് എന്നതിലുപരി ഒരു ജേണലിസ്റ്റ് കൂടിയാണ് ഹേസൽ റോസ്. കൂടാതെ, കേരളത്തിൽ കോർപ്പറേറ്റ് ഷോകൾ അവതരിപ്പിക്കുന്ന ആദ്യത്തെ വനിതകളിലൊരാളാണ് എന്ന പ്രത്യേകതയും അവർക്കുണ്ട്.
